കോന്നിയില്‍ അനധികൃത ക്വാറി ഖനനം പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്

0
224

 

 

പത്തനംതിട്ട : കോന്നി അടുകാട് നിയമം ലംഘിച്ച് ക്വാറിയില്‍ പാറഖനനം നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമാങ്ങളിലൂടെ പുറത്തുവന്നു . ബെഞ്ച് മാര്‍ക്ക് ചെയ്ത് പാറഖനനം നടത്തണമെന്ന ചട്ടം നിലനില്‍ക്കെ അടുകാട് എഎസ് ഗ്രൈനൈറ്റ്സില്‍ പ്രവര്‍ത്തിക്കുന്ന 200 അടിയോളം താഴ്ചയുള്ള കുഴിമടയാണ് അനധികൃത ക്വാറി ഖനനം നടത്തുന്നത് . നിയമ ലംഘനം സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
200 അടിയോളം താഴ്ചയെത്തിയ കുഴിമടയില്‍ നിന്നും പാറപൊട്ടിച്ച് ടിപ്പര്‍ ലോറികള്‍ വഴി ക്രഷര്‍ യൂണിറ്റിലേക്കും പുറത്തേക്കും എത്തിക്കും. കുഴിമടയില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പമ്പ് ചെയ്ത് നീക്കിയാണ് ഖനനം തുടരുന്നത്. വെള്ളം തുറന്ന് വിടുന്നത് മലയടിവാരത്തുള്ള നാല്‍പതോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. കനത്ത മഴയില്‍ ഉരുള്‍പൊട്ടല്‍ പോലൊരു സാഹചര്യമുണ്ടായാല്‍ ഈ ജീവിതങ്ങള്‍ നാമാവശേഷമാകും.
ബഞ്ച് മാര്‍ക്ക് ചെയ്ത് 20 അടിയോളം താഴെ വരെ പാറഖനനം നടത്തുകയും രൂപപ്പെടുന്ന കുഴി മണ്ണിട്ട് നികത്തണമെന്നുമാണ് നിലവിലെ ചട്ടം. പക്ഷേ ഇവിടെ ഈ വിധം മല തുരന്നിട്ടും ക്വാറിക്കും ക്രഷര്‍ യൂണിറ്റിനുമുള്ള അനുമതി അധികൃതര്‍ പുതുക്കി നല്‍കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെഡ് കാറ്റഗറി വ്യവസായങ്ങള്‍ നീക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഇടം കൂടിയാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here