കോപ്പ അമെരിക്ക ചിലി ക്വാർട്ടറിൽ

0
28

പെൻസിൽവാനിയ : കോപ്പ അമെരിക്കയിൽ രണ്ടിനെതിരെ നാലു ഗോളുകൾ നേടി പനാമയെ തകർത്ത് ചിലി ക്വാർട്ടറിൽ പ്രവേശിച്ചു. . ക്വാർട്ടർ ഫൈനലിൽ മെക്സിക്കോയാണ് ചിലിയുടെ എതിരാളികൾ. അലക്സിസ് സാഞ്ചസിന്‍റെയും എഡ്വേഡോ വർഗാസിന്‍റെയും ഇരട്ട ഗോൾ മികവിലാണ് ചിലിയുടെ വിജയം. അഞ്ചാംമിനിട്ടിൽ പനാമയുടെ വകയായിരുന്നു ആദ്യ ഗോൾ. മിഗ്വൽ കമർഗോയാണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ എഡ്വേഡോ ചിലിക്കു വേണ്ടി സമനില പിടിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനിട്ടുകൾ ബാക്കി നിൽക്കെ ചിലി വർഗാസിന്‍റെ ഗോളിലൂടെ ചിലി ലീഡ് ഉയർത്തി. 75ാം മിനിട്ടിൽ പനാമ അറോറയിലൂടെ തിരിച്ചുവരവ് അറിയിച്ചു. രണ്ടാം പകുതിയിൽ ചിലി ആധിപത്യം നേടി വിജയം ഉറപ്പിക്കുകയായിരുന്നു.