കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ വീണ്ടും അർജന്റീന-ചിലെ പോരാട്ടം

0
30

ഷിക്കാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒരു അര്‍ജന്റീന-ചിലി ഫൈനലിന് അരങ്ങൊരുങ്ങി.ഇന്നു പുലർച്ചെ നടന്ന മൽസരത്തിൽ കൊളംബിയയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തകർത്ത് ചിലെ ഫൈനലിൽ കടന്നതോടെയാണ് തുടർച്ചയായ രണ്ടാം വർഷവും ചിലെ-അർജന്റീന ഫൈനലിൽ കളമൊരുങ്ങിയത്.അരങ്കൂയിസ് സാൻഡോവാൽ (7), ഹോസെ പെഡ്രോ (11) എന്നിവരുടെ വകയായിരുന്നു ചിലെയുടെ ഗോളുകൾ. ഇടയ്ക്ക് മഴയും മിന്നലും കാരണം മൽസരം തടസപ്പെട്ടിരുന്നു.രണ്ടാം പകുതിയുടെ അവസാന ഭാഗം ഗോളടിക്കാന്‍ കഠിനമായി പ്രയത്‌നിച്ച കൊളംബിയക്ക് പക്ഷേ, രണ്ടാം പകുതിയില്‍ മഴ നനച്ച ഗ്രൗണ്ടില്‍ ഈ പ്രകടനം ആവര്‍ത്തിക്കാനായില്ല. മൂന്നാം സ്ഥാനക്കാർക്കായുള്ള പോരാട്ടത്തിൽ കൊളംബിയ ആതിഥേയരായ യുഎസ്എയെ നേരിടും.