കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; 66 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്

0
89

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സമാപന ദിവസം മൂന്നാം സ്ഥാനം ഉറപ്പിച്ചായിരുന്നു ഇന്ത്യയുടെ പ്രകടനം. ഓസ്‌ട്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അവസാന ദിവസം മാത്രം ഇന്ത്യ ഏഴു സ്വര്‍ണ്ണമെഡലുകള്‍ നേടി. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമടക്കം ആകെ 66 മെഡലുകളാണ് ഇന്ത്യ നേടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ നേട്ടമാണിത്. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 101 മെഡലുകള്‍ (38 സ്വര്‍ണം) നേടിയിരുന്നു. 2002ലെ മാഞ്ചസ്റ്റര്‍ ഗെയിംസില്‍ ഇന്ത്യ ആകെ 69 മെഡലുകളാണ് സ്വന്തമാക്കിയത്. 30 സ്വര്‍ണം, 22 വെള്ളി, 17 വെങ്കല മെഡലുകള്‍ എന്നിങ്ങനെയാണ് ഇംഗ്ലീഷ് മണ്ണില്‍ നിന്നും ഇന്ത്യ കൊയ്തത്. ഗ്ലാസ്‌ഗോയില്‍ നടന്ന അവസാന ഗെയിംസിനേക്കാള്‍ രണ്ട് മെഡലുകള്‍ കൂടുതല്‍ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചു. അതേസമയം 2014ലെ സ്വര്‍ണ്ണ മെഡലുകളുടെ എണ്ണം ഇന്ത്യ ആസ്‌ട്രേലിയയില്‍ ഇരട്ടിയാക്കി. ഗ്ലാസ്‌ഗോയില്‍ 64 മെഡലുകള്‍ (15 സ്വര്‍ണം, 30 വെള്ളി, 19 വെങ്കല) നേടിയപ്പോള്‍ ഗോള്‍ഡ്‌കോസ്റ്റില്‍ 26 സ്വര്‍ണ്ണ മെഡലുകളാണ് ഇന്ത്യന്‍ സംഘം നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here