ക്യൂനിന്‍റെ തമിഴ് പതിപ്പില്‍ തൃഷ നായികയായേക്കും

0
69

2014ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ്‌ ചിത്രം ക്യൂനിന്‍റെ തമിഴ് പതിപ്പില്‍ തൃഷ നായികയായേക്കും. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി രേവതി തൃഷയെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ക്യൂന്‍ 2014 ല്‍ വന്‍ വിജയമായപ്പോള്‍ സിനിമ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം നിര്‍മ്മിക്കാനുള്ള അവകാശം ത്യാഗരാജന്‍ വാങ്ങിയിരുന്നു. തമിഴിലും, തെലുങ്കിലും ചിത്രം പുറത്തിറക്കും.വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിന തുടര്‍ന്ന് ഒറ്റക്ക് മധുവിധുയാത്രക്ക് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന രസകരമായ അനുഭവങ്ങളും തിരിച്ചറിവുകളുമാണ് ക്യൂനിന്‍റെ ഇതിവൃത്തം.കങ്കണാ റണാവത്താണ് ഹിന്ദിയില്‍ മുഖ്യ വേഷത്തിലെത്തിയത്.തൃഷയുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണമാണ് സിനിമയുടെ ചിത്രീകരണം വൈകുന്നത്. വിദേശ രാജ്യങ്ങളില്‍ ചിത്രീകരിക്കുന്നതിനാല്‍ ഒരുപാട് ദിവസങ്ങള്‍ നീണ്ടേക്കും. അതിനാല്‍ തൃഷയുടെ നിലവിലുള്ള പ്രൊജക്ടുകള്‍ തീര്‍ന്നതിന് ശേഷമേ ചിത്രീകരണം ആരംഭിക്കുക എന്നും പറയുന്നു.രേവതിയാണ് തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. സുഹാസിനി ആയിരിക്കും ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുക.