റാഗിംഗ് എന്ന ക്രൂരവിനോദം

0
58

ക്രൂരമായ റാഗിംഗിന് ഒരുമലയാ ളിപെണ്‍കുട്ടികൂടി ഇരയായിരിക്കുന്നു. കേരളത്തില്‍ ആദ്യമായി റാഗിംഗിന് വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നത് 1974 ലാണ് അന്നത്തെ മുഖ്യമന്ത്രി സി.അച്യുതമേനോന്‍റെ മകനെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ടോയ്‌ലറ്റിലെ പൈപ്പിന്‍റെ ചുവട്ടില്‍ ഇരുത്തിയിട്ട് പൈപ്പ് വെള്ളം മണിക്കൂറോളം തുറന്നുവിട്ടു. അടുത്ത ദിവസം മകന് പനിബാധിച്ചതറിഞ്ഞ് കാര്യം അന്വേഷിച്ചപ്പോഴാണ് കുട്ടി വിവരംപറഞ്ഞത്.തൊട്ടടുത്ത ദിവസം കുടിയ മന്ത്രസഭായോഗം റാഗിംങ്

നിരോധിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചു.അന്ന് തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന മുഖ്യമന്ത്രിയുടെ മകന്‍ .വളരെയധികം അകലം പാലിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പരിധി വരെ അുടുത്ത് സഹകരിച്ച് പഠിക്കാന്‍വേണ്ടിയാണ് പ്രൊവിഷണല്‍ കോളേജുകളില്‍ പരിമിതമായതോതില്‍ റാഗിംഗ് അനുവദിച്ചിരുന്നത്. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്തി ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പുതിയതായിവരുന്ന
കുട്ടികള റാഗിംഗിന്‍റെ പേരില്‍ തങ്ങളുടെ ക്രൂര വിനോദത്തിന് വിധേയരാക്കുന്നുവെന്ന് ബോധ്യപ്പെട്ട പല കോളേജ് അധികൃതരും റാഗിംഗ് കര്‍ശനമായി നിരോധിച്ചു.
ഇന്നേയ്ക്ക് നാല്പത്തിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളസര്‍ക്കാര്‍ നിരോധിച്ച റാഗിംഗ് പിന്നീടും രഹസ്യമായി അരങ്ങേറികൊണ്ടിരുന്നു. പലതും മാന ഭീതിഭയന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തുപറയാറില്ല. ഇര ആശുപത്രിയില്‍ അഡ്മിറ്റാവുകയോ കൊല്ലപ്പെടുകയോ ചെയ്യുമ്പോഴാണ് ജനവും അധികാരി വര്‍ഗ്ഗവും അിറയുന്നത്. വര്‍ഷന്തോറും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും റാഗിംഗ് നടക്കാറുണ്ട്. മനേജ്‌മെന്റ് സ്ഥാപനങ്ങളില്‍ റാഗിംഗ് നടന്നാല്‍ അത് മൂടിവെക്കാനാണ് കോളേജ് അധികൃതരും മാനേജ്‌മെന്റ്
അധികാരികളും ശ്രമിക്കാറുള്ളത്.എറണാകുളത്തെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ ഒരു നഴ്‌സ് റാഗിംഗിന്‍റെ മറവില്‍ മാനഭംഗത്തി നിരയായത് അടുത്തകാലത്താണ്. ഇപ്പോഴിതാ എടപ്പാള്‍ സ്വദേശിയും കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗിലെ ദളിത് സമുദായത്തില്‍പ്പെട്ട അശ്വതി എന്ന നഴിസിംഗ് വിദ്യാര്‍ത്ഥി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരമായ റാഗിംഗിന് വിധേയ ആയിരിക്കുന്നു. റാഗിംഗ് നടത്തിയവരാകട്ടെ മലയാളികളായ പെണ്‍കുട്ടികളും കൊല്ലം സ്വദേശി ലക്ഷ്മിയും, ഇടുക്കി സ്വദേശി ആതിരയും. അശ്വതി ആത്മഹത്യക്ക് ശ്രമിച്ചുവെന്നാണ് സഹപാഠികളായ കൃഷ്ണയും ശില്‍പയും മൊഴിനല്‍കിയത്.അബോധാ വസ്ഥയായിരുന്ന അശ്വതിക്ക് ബോധംതിരിച്ചു കിട്ടിയപ്പോഴാണ് സത്യം വെളിപ്പെടുത്തിയത്. ഒരുപക്ഷേ ബോധം തിരിച്ചു കിട്ടിയില്ലായിരുന്നു വെങ്കില്‍ ഇതും ആത്മഹത്യ ചെയ്തവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുമായിരുന്നു. പാവപ്പെട്ട കുടുംബങ്ങളിലെയോ ഇടത്തരം കുടുംബങ്ങളിലെയോ കുട്ടികളാണ് നഴിസിംഗ് പഠനത്തിന് പോകുന്നത്. അച്ഛനമ്മമാര്‍ തങ്ങളുടെ ചെലവുകള്‍ കുറച്ച് മിച്ചം പിടിക്കുന്ന കാശുകൊണ്ടും ബാങ്ക് വായ്പ എടുത്തും കടം വാങ്ങിയുമാണ് മക്കളെ ദൂരസ്ഥലങ്ങളില്‍ നഴ്‌സിംഗ് പഠനത്തിന് അയക്കുന്നത് എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഭൂരിപക്ഷം കുട്ടികളും സഹപാഠികളായ കുഴപ്പക്കാര്‍ വിദ്യാര്‍ത്ഥികളുമായി കൂട്ടുചേര്‍ന്ന് തെറ്റായ പ്രവര്‍ത്തികളിലേക്ക് വഴുതി പോകുന്ന കാഴ്ചയാണ് ഇന്ന് കലാലയങ്ങളില്‍ കണ്ടുവരുന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നതും ഇന്ന് സാധാരണമായിരിക്കുന്നു. ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കാന്‍
വേണ്ടി തെറ്റായ രീതിയിലൂടെ പണം കണ്ടെത്തുന്നവരും ഇക്കൂട്ടത്തിലുണ്ട് . അച്ഛനമ്മമാരുടെ കണ്ണുനീരൊന്നും അവര്‍ക്കൊരു പ്രശ്‌നമേ അല്ല. റാഗിംഗിനെതിരെ കര്‍ശനമായ നിയമ നടപടികള്‍ അധികാരികള്‍ കൈക്കൊള്ളുന്നതോടൊപ്പം തന്നെ രക്ഷകര്‍ത്താക്കള്‍ തങ്ങളുടെ കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും വേണം.
കിളിമാനൂര്‍ നടരാജന്‍