ഗുജറാത്ത് തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

0
65

 

 

ഗുജറാത്ത് : ഗുജറാത്തിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. സംസ്ഥാനത്ത് തുടരുന്ന രാഹുല്‍ ഗാന്ധി കാലവസ്ഥ അനുകൂലമായാല്‍ ഇന്ന് പ്രചരണത്തിനിറങ്ങിയേക്കും. മറ്റന്നാളാണ് വോട്ടെടുപ്പ്. പട്ടിദാര്‍ ശക്തി കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് കോണ്‍ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണ്ണായകമാണ്.
സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത്, കച്ച്തുടങ്ങിയ മേഖലകളിലെ 89 നിയമസഭാ മണ്ഡലങ്ങളിലാണ്ആദ്യ ഘട്ട വോട്ടെടുപ്പ്. മത്സര രംഗത്ത് 57 വനിതകളടക്കം 977 സ്ഥാനാര്‍ത്ഥികള്‍. മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്‌ഘോട്ടാണ് ആദ്യ ഘട്ട വോട്ടെടുപ്പിലെ ശ്രദ്ധാകേന്ദ്രം.2002ല്‍ മുഖ്യമന്ത്രിയാകാന്‍ മോദി തിരഞ്ഞെടുത്ത് മണ്ഡലം കൂടിയാണിത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മത്സരിക്കുന്ന ജാം നഗര്‍ റൂറലിലും മത്സരം ശക്തമാണ്. മറ്റന്നാല്‍ രാവിലെ 7 ടെ ആരംഭിക്കുന്ന വോട്ടെടുപ്പിനായി കനത്ത സുരക്ഷാ സജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ബിജെപിയോട് അകന്ന് നില്‍കുന്ന പട്ടിതാര്‍ സമുദായത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്സ് ക്യാന്പ്. അനുദിനം പാര്‍ടിയുടെ പിന്തുണ വര്‍ദ്ധിക്കുന്നുവെന്ന അഭിപ്രായ സര്‍വ്വേ പുറത്ത് വന്നതും കോണ‍ഗ്രസ്സിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോശം കാലവസ്ഥ മൂലം മോര്‍ബി സുരേന്ദ്ര നഗര്‍ എന്നിവിടങ്ങളിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗന്ധിമാറ്റി വച്ചിരുന്നു. ഇവ നാളെ നടക്കമെന്നാണ് കോണ്‍ഗ്രസ്സ് അറയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here