ചാമ്ബ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍: രണ്ടാംപാദ സെമി ഫൈനല്‍ മത്സരം ഇന്ന്

0
61

മാഡ്രിഡ്‌: ചാമ്ബ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനല്‍ മത്സരം ഇന്നു നടക്കും. ബയേണില്‍ നടന്ന ഒന്നാംപാദ സെമിയില്‍ റയാല്‍ 2-1 നു ജയിച്ചിരുന്നു. കഴിഞ്ഞ സീസണിലെ ക്വാര്‍ട്ടര്‍ ഫൈനലിലും റയാല്‍ ബയേണിനെ തോല്‍പ്പിച്ചിരുന്നു. റയാലിന്‍റെ തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ ഇന്ത്യന്‍ സമയം രാത്രി 12.15 മുതലാണ്‌. മത്സരം സോണി ടെന്‍ 2, സോണി ടെന്‍ 2 എച്ച്‌.ഡി. ചാനലുകളില്‍ തത്സമയം കാണാം.
സ്വന്തം തട്ടകത്തില്‍ സമനില പിടിച്ചാലും റയാലിനു ഫൈനലില്‍ കടക്കാം. അതേ സമയം മികച്ച മാര്‍ജിനില്‍ ജയിച്ചാലെ ബയേണിനു ഫൈനലില്‍ കളിക്കാനാകു. തുടര്‍ച്ചയായ മൂന്നാം കിരീടമാണു റയാലിന്റെ ലക്ഷ്യം. ബയേണിനെതിരേ ആക്രമിച്ചു കളിക്കുകയെന്ന തന്ത്രമാണു മുന്നോട്ടു വയ്‌ക്കുന്നതെന്നു കോച്ച്‌ സിനദിന്‍ സിദാന്‍ വ്യക്‌തമാക്കി.
നാളെ നടക്കുന്ന മത്സരത്തില്‍ എ.എസ്‌. റോമ ലിവര്‍പൂളിനെ നേരിടും. ആദ്യപാദ സെമിയില്‍ ലിവര്‍പൂള്‍ 5-2 നു റോമയെ തോല്‍പ്പിച്ചിരുന്നു. റോമയുടെ തട്ടകമായ ഒളിമ്ബിക്‌സ് സ്‌റ്റേഡിയത്തിലാണു മത്സരം. സ്വന്തം തട്ടകത്തില്‍ രണ്ടു ഗോള്‍ വഴങ്ങിയതു ലിവര്‍പൂളിനു തിരിച്ചടിയാകുമോയെന്നു നാളെയറിയാം.

LEAVE A REPLY

Please enter your comment!
Please enter your name here