ചാർലിയുടെ തമിഴില്‍ മാധവന്‍

0
99

ദുൽഖർ ചിത്രം ചാർലിയുടെ തമിഴ്പതിപ്പില്‍ മാധവന്‍ ദുൽഖറിന്‍റെ റോൾ അവതരിപ്പിക്കും. തമിഴ് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം വന്നുകഴിഞ്ഞു. മാധവൻ ചിത്രത്തിന്‍റെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞു. ദൈവതിരുമകൾ ഫെയിം വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഈ വർഷം അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് സംവിധായകൻ അറിയിച്ചു.മാധവനോടൊപ്പം പ്രവർത്തിക്കാൻ സന്തോഷമാണ് എന്ന് പറഞ്ഞ വിജയ് അദ്ദേഹമാണ് ഈ കഥാപാത്രത്തിന് അനുയോജ്യനെന്നും പറഞ്ഞു. മറ്റ് കഥാപാത്രങ്ങളേയും, ലൊക്കേഷനും, ഷെഡ്യൂളുകളും ഇനി തീരുമാനിക്കേണ്ടതുണ്ട്. നവംബറിൽ ചിത്രീകരണം ആരംഭിക്കും.