ചിരഞ്ജീവി വീണ്ടും വെള്ളിത്തിരയിലേക്ക്

0
48

ഹൈദരാബാദ്: എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തെലുങ്ക് താരം ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ താരത്തിന്‍റെ 150ാം സിനിമയുടെ ചിത്രീകരണം ഹൈദരാബാദില്‍ ആരംഭിച്ചു. വിജയ് നായകനായ തമിഴ് ചിത്രം കത്തിയുടെ തെലുങ്ക് റീമേക്കാണിത്.വി.വി. വിനായക് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ചിരഞ്ജീവിയുടെ മകനായ രാമചന്ദ്ര തേജയാണ്. സംഗീതം ദേവിശ്രീപ്രസാദ്.2007-ല്‍ ഇറങ്ങിയ ശങ്കര്‍ ദാദ സിന്ദാബാദ് ആയിരുന്നു ചിരഞ്ജീവിയുടെ അവസാന ചിത്രം. സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമ ലഗേ രഹോ മുന്നാഭായിയുടെ റീമേക്കായിരുന്നു ചിത്രം.പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായ താരം പ്രജാരാജ്യം എന്ന പാര്‍ട്ടി രൂപീകരിച്ചു. 2009-ലെ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് 2011-ല്‍ കോണ്‍ഗ്രസിലേക്ക് പ്രജാസമാജം ലയിച്ചു. 2012-ല്‍ രാജ്യസഭ അംഗവും പിന്നാലെ കേന്ദ്ര മന്ത്രിയുമായി.