ചെറിയ ഉള്ളിക്ക് റെക്കോര്‍ഡ്‌ വില ; കിലോയ്ക്ക് 160

0
60

 

കൊച്ചി: സംസ്ഥാനത്ത് ചെറിയ ഉള്ളിക്ക് പൊള്ളുന്ന വില. ഇന്നലെ ചില്ലറ വിപണിയില്‍ ഒരുകിലോ ചെറിയ ഉള്ളിക്ക് 160 രൂപയാണ് വില. മൊത്തവിപണിയില്‍ ഇത് 145 രൂപയാണ്. കഴിഞ്ഞ മൂന്നുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഓഗസ്റ്റ് മധ്യത്തില്‍ കിലോയ്ക്ക് 80 രൂപയായിരുന്നു വില.
പിന്നെ പടിപടിയായി വില ഉയരുകയായിരുന്നു. തമിഴ്നാട്ടില്‍ മഴ കനത്തതോടെയാണ് വില ഇരട്ടിയായി വര്‍ധിച്ചത്. വില കുത്തനെ ഉയര്‍ന്നതോടെ ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞു. വില കൂടിയതോടെ പാകമാകാത്ത ചെറിയ ഉള്ളിയും വിപണിയിലുണ്ട്.
പച്ച ഉള്ളി എന്ന പേരില്‍ കിലോയ്ക്ക് 110 രൂപ നിരക്കിലാണ് ഇവ വില്‍ക്കുന്നത്. ഇത് വേഗം കേടുവരുമെന്നതിനാല്‍ ആവശ്യക്കാരും കുറവാണ്. അതേസമയം, ഉള്‍ട്ട എന്ന പേരിലിറങ്ങിയിരിക്കുന്ന ചെറിയ സവാളയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്. ചെറിയ ഉള്ളിയുടെ രുചിയില്ലെങ്കിലും 50 രൂപയ്ക്ക് ലഭിക്കുന്ന ഉള്‍ട്ട വാങ്ങി വിലക്കയറ്റത്തില്‍നിന്ന് രക്ഷപ്പെടുകയാണ് ഉപഭോക്താക്കള്‍. സവാളയുടെ ചെറിയ രൂപത്തിലുള്ള ഉള്‍ട്ട അസമില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെയാണ് കേരളത്തിലെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here