ചൈനീസ് ഹാക്കര്‍മാര്‍ അമേരിക്കന്‍ നാവിക രഹസ്യങ്ങള്‍ ചോര്‍ത്തി

0
100

വാഷിങ്ടണ്‍: അമേരിക്കയുടെ സമുദ്രാന്തര്‍ യുദ്ധസന്നാഹങ്ങളെക്കുറിച്ചുള്ള അതീവ രഹസ്യമായ 614 ജിഗാബൈറ്റ്‌സ് വിവരങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ചോര്‍ത്തി. റോഡി ഐലന്‍ഡ്‌സിലെ ന്യൂ പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്തര്‍ സമുദ്ര യുദ്ധസന്നാഹവിഭാഗത്തിലെ ഉദ്യോഗസ്ഥന്‍റെ കംപ്യൂട്ടറില്‍ കടന്നു കയറിയാണ് ചൈനീസ് സര്‍ക്കാരിന്‍റെ ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്തിയത്. ചോര്‍ന്ന വിവരങ്ങളില്‍ അമേരിക്ക വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കപ്പല്‍, വേധ സൂപ്പര്‍ സോണിക് മിസൈലിന്‍റെ വിശദാംശങ്ങളുമുണ്ട് അത് കൂടാതെ അമേരിക്കയുടെ സുപ്രധാന പദ്ധതിയായ സീ ഡ്രാഗണുമായി ബന്ധപ്പെട്ട വിവരങ്ങളും അക്കൂട്ടത്തിലുണ്ട്. അമേരിക്കന്‍ സാങ്കേതിക വിദ്യകളെ പുതിയ രീതിയില്‍ നാവികസേനയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താനുള്ള പദ്ധതിയാണ് സീ ഡ്രാഗണ്‍. മുന്നൂറു കോടി ഡോളറോളം ചെലവിട്ട പദ്ധതിയുടെ പരീക്ഷണങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങാനിരിക്കെയാണ് വിവരച്ചോര്‍ച്ച. ജനുവരിയിലും ഫെബ്രുവരിയിലുമായി നടന്ന ഹാക്കിങ്ങിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടക്കുന്നു. ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ അമേരിക്കയെ പ്രതിരോധത്തിലാക്കാന്‍ ചൈന മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഉപയോഗിക്കുമോ എന്ന ആശങ്കയിലാണ് അമേരിക്കന്‍ നാവിക ഉദ്യോഗസ്ഥര്‍.

LEAVE A REPLY

Please enter your comment!
Please enter your name here