ചോക്കലേറ്റ് നിറത്തില്‍ പുതിയ 10 രൂപ നോട്ട് വരുന്നു

0
72

പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും.മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്.പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്.കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here