ജനതാദള്‍ എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദ്ധാനം ചെയ്തതായി കുമാരസ്വാമി

0
72

ബംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ പിന്തുണയ്ക്കുന്നതിന് വേണ്ടി ജനതാദള്‍ എസ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 100 കോടി രൂപ വാഗ്ദ്ധാനം ചെയ്തതായി പാര്‍ട്ടി നേതാവ് എച്ച്‌.‌ഡി.കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
100 കോടിയാണ് ബി.ജെ.പി വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്. ഈ കള്ളപ്പണമെല്ലാം എവിടെനിന്ന് വരുന്നു. പാവങ്ങളെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബി.ജെ.പി ഇന്ന് 100 കോടി വാഗ്ദ്ധാനം ചെയ്യുന്നത് എങ്ങനെയാണെന്നും കുമാരസ്വാമി ചോദിച്ചു. ഇനി ബി.ജെ.പിയിലെ പിന്തുണയ്ക്കില്ല. 2004ലും 2005ലും ബി.ജെ.പിയെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം കാരണം പിതാവ് ദേവഗൗഡയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു കറുത്ത പാടുണ്ടായി. അത് മായ്ച്ചു കളയാനുള്ള അവസരമാണ് ഇപ്പോള്‍ ദൈവം തന്നിരിക്കുന്നത്. അതിനാല്‍ തന്നെ താന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും കുമാരസ്വാമി വിശദീകരിച്ചു.
ബി.ജെ.പി കേവലഭൂരിപക്ഷത്തിന് ഒന്പത് സീറ്റ് അകലെയാണ്. എന്നാല്‍ ജെ.ഡി.എസിന് ഭൂരിപക്ഷം ഉണ്ട്. താന്‍ മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിയുടെ അശ്വമേധ യാത്ര ആരംഭിച്ചത് വടക്ക് നിന്നാണ്. എന്നാല്‍ ആ കുതിരകള്‍ നിന്നത് കര്‍ണാടകയിലാണ്. കര്‍ണാടകയിലെ ജനവിധി അശ്വമേധ യാത്രയെ നിറുത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here