ജനതാ ഗാരേജ് നിറയെ മലയാളികൾ

0
41

മോഹൻലാലും ജൂനിയർ എൻ ടി ആറും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ജനതാ ഗാരേജിലെ പ്രധാന താരങ്ങളിൽ ഏറെയും മലയാളികളാണ്. മോഹൻ ലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, റഹ് മാൻ, സായ് കുമാർ, നിത്യാ മേനോൻ, സിത്താര എന്നിവരാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മലയാളി താരങ്ങൾ. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ബിഗ് ബഡ് ജറ്റ് ചിത്രമാണ് ജനതാ ഗാരേജ്.

മോഹൻലാലാണ് ജനതാ ഗാരേജിലേക്ക് ആദ്യം കരാറായത്. പിന്നീട് ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ വില്ലൻ വേഷത്തിലേക്കാണ് ഉണ്ണി മുകുന്ദനെ പരിഗണിച്ചിരിക്കുന്നത്. ഉണ്ണിയെ ചിത്രത്തിലേക്ക് നിർദ്ദേശിച്ചത് മോഹൻലാലാണ്. ജനതാ ഗാരേജിലെ രണ്ട് നായികമാരിൽ ഒരാളായി നിത്യാ മേനോനുണ്ട്. സായ് കുമാറിനും തൊണ്ണൂറുകളിൽ മലയാളത്തിന്റെ പ്രിയ നായികയായിരുന്ന സിത്താരയ്ക്കും പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. ജനതാ ഗാരേജിലേക്ക് ഏറ്റവും ഒടുവിൽ കരാറായിരിക്കുന്നത് റഹ് മാനാണ്. ചിത്രത്തിൽ മോഹൻലാലിന്റെ അനുജന്റെ വേഷമാണ് റഹ് മാന്. 30 വർഷങ്ങൾക്ക് ശേഷം ഇരുവരും സഹോദരന്മാരായി അഭിനയിക്കുകയാണ്. 80 കളിൽ പുറത്തിറങ്ങിയ മിക്ക കുടുംബ ചിത്രങ്ങളിലും സ്ഥിരം ചേട്ടൻ അനിയൻമാരായിരുന്നു മോഹൻ ലാൽ റഹ് മാൻ കൂട്ടുകെട്ട്.