ജനാധിപത്യരാജ്യങ്ങളെല്ലാം ശക്തിപ്പെടുത്തുകയാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് ഹിലരി ക്ലിന്റണ്‍

0
17

മുംബൈ: ഇന്ത്യയും യു.എസും ഉള്‍പ്പെടെ രാജ്യത്തെ ജനാധിപത്യരാജ്യങ്ങളെല്ലാം വഴിത്തിരിവിലാണെന്നും അവയെ ശക്തിപ്പെടുത്തുകയാണു കാലഘട്ടത്തിന്‍റെ ആവശ്യമെന്നും യു.എസ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍. ഇന്ത്യ ടുഡേ കോണ്‍ക്ലേവിന്‍റെ സമാപനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഹിലരി.
ഏഷ്യയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ കൂടുതല്‍ ഇടപെടല്‍ നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. “ഒരേ സാമ്പത്തിക വെല്ലുവിളികളും ഭീകരത, ആണവ വ്യാപനം തുടങ്ങിയ ഭീഷണികളുമാണു നമ്മള്‍ നേരിടുന്നത്. റോബോട്ടിക്സ്, കൃത്രിമ ബുദ്ധി, തൊഴിലില്ലായ്മ തുടങ്ങിയ പുതിയ വെല്ലുവിളികളും ഉയരുന്നു.”-ഹിലരി പറഞ്ഞു. ഇന്ത്യക്ക് തന്‍റെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടെന്നും ശാസ്ത്രീയ കണ്ടെത്തലുകള്‍, കല, ഫാഷന്‍, ഭക്ഷണം, സിനിമ, യോഗ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ സമ്മാനങ്ങള്‍ ജനജീവിതത്തെ സമ്ബുഷ്ടമാക്കിയിട്ടുണ്ടെന്നും ഹിലരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here