ജനുവരി മുതല്‍ ബൈക്കുകള്‍ക്ക് വിലകൂട്ടാനൊരുങ്ങി ഹീറോ

0
82

ജനുവരി മുതല്‍ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഇരു ചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു.ഉല്‍പ്പാദനചിലവ് വര്‍ധിച്ചതാണ് വിലവര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഹീറോ വ്യക്തമാക്കി.2018 ജനുവരി ഒന്ന് മുതല്‍ ഇരുചക്രവാഹനങ്ങളില്‍ നാനൂറ് രൂപയോളമാണ് ഹീറോ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.നിലവില്‍ മോട്ടോര്‍സൈക്കിളുകളും സ്കൂട്ടറുകളും അടങ്ങുന്നതാണ് ഹീറോയുടെ ഇന്ത്യന്‍ നിര.
എച്ച്‌എഫ് ഡീലക്സ് മുതല്‍ കരീസ്മ ZMR വരെ നീളുന്നതാണ് ഹീറോയുടെ ബൈക്ക് ശ്രേണി.43,316 രൂപ പ്രൈസ് ടാഗില്‍ ഹീറോ എച്ച്‌എഫ് ഡീലക്സ് വിപണിയില്‍ എത്തുമ്ബോള്‍ 1.07 ലക്ഷം രൂപയാണ് കരിസ്മ ZMRന്റെ എക്സ്ഷോറൂം വില.കമ്മ്യൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കുക ലക്ഷ്യമിട്ട് പുതിയ മൂന്ന് ബൈക്കുകളെ കഴിഞ്ഞ ദിവസമാണ് ഹീറോ കാഴ്ചവെച്ചത്.പാഷന്‍ പ്രോ, പാഷന്‍ എക്സ്പ്രോ, സൂപ്പര്‍ സ്പ്ലെന്‍ഡര്‍ എന്നിവയാണ് പുതുതായി ഹീറോ നിരയിലേക്ക് എത്തിയിരിക്കുന്ന മോഡലുകള്‍.പുതുവര്‍ഷത്തില്‍ വില വര്‍ധിപ്പിക്കുമെന്ന് കാര്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹീറോയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here