ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവ് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും

0
19

 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം മുതല്‍ ജപ്പാനില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഇളവ്. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളാവും ഇനി മുതല്‍ അനുവദിക്കുന്നതെന്ന് ജാപ്പനീസ് ഏംബസി വ്യക്തമാക്കി. വിനോദ സഞ്ചാരികള്‍ക്കും വ്യാപാരികള്‍ക്കും സ്ഥിരം സന്ദര്‍ശകര്‍ക്കും ഇത് ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നടപടി ക്രമം വിസ അപേക്ഷകളെ ലഘൂകരിക്കുക മാത്രമല്ല അര്‍ഹരായവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ഫോട്ടോ പതിപ്പിച്ച പാസ്പോര്‍ട്ട് വിസ ആപ്ലിക്കേഷന്‍, സാമ്ബത്തിക സ്ഥിതി വ്യക്തമാക്കുന്ന രേഖകള്‍, ബിസിനസ് ആവശ്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ എന്നിവയാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കായി ആവശ്യം. ഇവ സമര്‍പ്പിച്ചാല്‍ അര്‍ഹരായവര്‍ക്ക് വിസ ലഭ്യമാക്കുമെന്ന് എംബസി പറഞ്ഞു. തൊഴില്‍ സര്‍ട്ടിഫിക്കറ്റോ യാത്രക്കുള്ള കാരണം കാണിക്കല്‍ കത്തോ ഇതിന് നിര്‍ബന്ധമില്ല.

ഒരു കൊല്ലത്തിനിടെ രണ്ടിലധികം തവണ ജപ്പാന്‍ സന്ദര്‍ശിച്ചവര്‍ക്ക് അഞ്ചുവര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക് യോഗ്യതയുണ്ട്. മൂന്ന് മാസം വരെയും ഇൗ വിസ കാലാവധിയില്‍ തങ്ങാം. ഇതിനായി വിസ അപേക്ഷയും പാസ്പോര്‍ട്ടും മാത്രം സമര്‍പ്പിച്ചാല്‍ മതി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നതാണ് പുതിയ നടപടിയെന്ന് ജപ്പാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സിംഗിള്‍ എന്‍ട്രി വിസ നടപടികളും ജപ്പാന്‍ ലഘൂകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here