ജയിൽ കവിതകളുമായി സഞ്ജയ് ദത്ത്

0
84

മുംബൈ∙ തടവുകാലത്തു ജയിലിൽ വച്ചെഴുതിയ ഹിന്ദി കവിതകൾ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുകയാണു നടൻ സഞ്ജയ്ദത്ത്. അഴികൾ എന്ന അർഥം വരുന്ന ‘സലാഖേം’ എന്നു പേരിട്ട പുസ്തകത്തിനു പ്രസാധകരെ തേടുകയാണിപ്പോൾ.

പുണെ യേർവാഡ ജയിലിൽ ദത്തിന്റെ സഹതടവുകാരായിരുന്ന രണ്ടു പേരുടെ കവിതകൾ കൂടി പുസ്തകത്തിലുണ്ട്. ജയിലിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചപ്പോൾ നടനോടൊപ്പം സഹകരിച്ചവരാണ് ഈ ‘കവി’കൾ. 1993 സ്‌ഫോടനപരമ്പരക്കേസിലെ തടവു ശിക്ഷയ്ക്കു ശേഷം ഈയിടെയാണു സഞ്ജയ് ദത്ത് ജയിൽ മോചിതനായത്.