“ജയ ടി.വിയിലും ശശികലയുടെ കുടുംബത്തിലും പരിശോധന തുടരും” ആ​ദാ​യ​നി​കു​തി വ​കു​പ്പ്

0
28

 

​ചെ​ന്നൈ: അ​ണ്ണാ​ഡി.​എം.​കെ വി​മ​ത നേ​താ​ക്ക​ളാ​യ വി.​കെ. ശ​ശി​ക​ല, ടി.​ടി.​വി. ദി​ന​ക​ര​ന്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട മ​ന്നാ​ര്‍​ഗു​ഡി സം​ഘ​ത്തി​​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലും ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ തു​ട​ങ്ങി​യ ആ​ദാ​യ​നി​കു​തി പ​രി​ശോ​ധ​ന തു​ട​രു​ന്നു. വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​​ലു​ള്ള പാ​ര്‍​ട്ടി മാ​ധ്യ​മ​ങ്ങ​ളാ​യ ജ​യ ടി.​വി ഓ​ഫി​സി​ലും ന​മ​തു എം.​ജി.​ആ​ര്‍ മു​ഖ​പ​ത്ര​ത്തി​ലും തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. പരിശോധന ഇനിയും തുടരും എന്നാണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അറിയിച്ചിരിക്കുന്നത്.
വ്യാ​ജ ക​മ്പ​നി​ക​ളി​ലെ അ​ന​ധി​കൃ​ത സ​മ്പാ​ദ്യം, നി​കു​തി​വെ​ട്ടി​പ്പ്, ഭൂ ​മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ള്‍, വി​വി​ധ ക​മ്പ ​നി​ക​ളി​ലെ ഓഹ​രി​ക​ള്‍, ബാ​ങ്ക്​ നി​ക്ഷേ​പം തു​ട​ങ്ങി​യ ആ​യി​ര​ക്ക​ണ​ക്കി​ന്​ രേ​ഖ​ക​ളാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്. 500ഓ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഭ​ര​ണ​ത്തി​​ന്‍റെ ത​ണ​ലി​ല്‍ വ​ള​ര്‍​ന്നു​പ​ന്ത​ലി​ച്ച ശ​ശി​ക​ല​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്വ​ത്തു​വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വ​രാ​ന്‍ ദി​വ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്ന്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കി. 1800 ഉ​ദ്യോ​ഗ​സ്​​ഥ​രെ​യാ​ണ്​ തി​ര​ച്ചി​ലി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.ചെ​ന്നൈ​യി​ല്‍ മാ​ത്രം 100 ഇ​ട​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here