ജലനിരപ്പ് കുറയുന്നു: ഇടുക്കി അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു

0
245

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നു. ജലനിരപ്പ് 2401.50 അടിയായി കുറഞ്ഞു. ചെറുതോണിയില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവും കുറച്ചു. സെക്കന്റില്‍ ഒഴുക്കുന്നത് 1000 ഘനമീറ്റര്‍ വെള്ളമാണ്. ഇടമലയാറിലും ജലനിരപ്പ് കുറയുകയാണ്. 168.34 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കോട്ടയത്ത് കനത്ത മഴയാണ്. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകുകയാണ്. നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇറഞ്ഞാല്‍, നട്ടാശ്ശേരി, നാഗമ്ബടം, കാരാപ്പുഴ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here