ജിഎസ്ടി കൊള്ളലാഭം : കമ്പനികള്‍ക്കെതിരെ പരാതിയുമായി കേരളം രംഗത്ത്

0
153

 

തിരുവനന്തപുരം : ജിഎസ്ടി യുടെ പേരില്‍ വന്‍ നേട്ടം കൊയ്യുന്നവര്‍ക്കെതിരെ പ്രതിഷേധവുമായി കേരളം രംഗത്തിറങ്ങി.നികുതിഭാരം കുറഞ്ഞിട്ടും വ്യാപാരികള്‍ക്ക് വില്‍ക്കുന്ന വിലയില്‍ കുറവുവരുത്താന്‍ വിസമ്മതിച്ച 150 കമ്പനിക്കെതിരെ കൊള്ളലാഭമെടുത്തതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി. ചരക്ക്-സേവനനികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യവസ്ഥപ്രകാരം നടപടി സ്വീകരിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. കേരളം നടത്തിയ ആദ്യഘട്ട പരിശോധനയില്‍ 335 ഉല്‍പ്പന്നങ്ങള്‍ക്ക് കൊള്ളലാഭം ചുമത്തുന്നതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ജിഎസ്ടി നിയമത്തിലെ കൊള്ളലാഭം തടയല്‍ വ്യവസ്ഥപ്രകാരം സംസ്ഥാനത്ത് രൂപീകരിച്ച സ്ക്രീനിങ് കമ്മിറ്റിയിലെ അംഗമായ ജിഎസ്ടി വകുപ്പ് ജോയിന്റ് കമീഷണറാണ് നാഷണല്‍ ആന്റി പ്രൊഫിറ്റിയറിങ് അതോറിറ്റി സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കിയത്.
കേന്ദ്ര ആന്റി പ്രൊഫിറ്റിയറിങ് കമ്മിറ്റി കേരളത്തിന്റെ പരാതി ശരിവച്ചാല്‍ ഈ കമ്പനികളുടെ ജിഎസ്ടി രജിസ്ട്രേഷന്‍ റദ്ദാക്കാം. പിഴ ഈടാക്കാനും നഷ്ടപരിഹാരം ഉപയോക്താക്കള്‍ക്ക് നല്‍കാനും വ്യവസ്ഥയുണ്ട്. ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. രേഖകളുടെ പരിശോധന തുടരാനാണ് ജിഎസ്ടി വകുപ്പിന്റെ തീരുമാനമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here