ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേള ഡിസംബര്‍ 26 മുതല്‍

0
53

ജിദ്ദ: നാലാമത്​ ജിദ്ദ അന്താരാഷ്​ട്ര പുസ്​തകമേള മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ്​ അല്‍ ഫൈസല്‍ ഉദ്​ഘാടനം ചെയ്യും. ഡിസംബര്‍ 26 മുതല്‍ ജനുവരി അഞ്ച്​ വരെ അബ്​ഹുര്‍ ജനുബിയയിലാണ്​ മേള നടക്കുന്നത്. നാടകം, ഫോ​ട്ടോഗ്രഫി, പെയിന്‍റിങ്​ പ്രദര്‍ശനങ്ങളും സാംസ്​കാരിക പരിപാടികളും ​അരങ്ങേറും.രാജ്യത്തിനകത്തും വിദേശത്തു നിന്നുമായി 368 പ്രസാധകര്‍ അണിചേരും. മെക്​സികോ, അമേരിക്ക, സുഡാന്‍, പാകിസ്​താന്‍, ജോര്‍ഡന്‍, യമന്‍, പലസ്​തീന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രസാധകരുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here