ജിഷ വധവും അതുണ്ടാക്കിയ പ്രശ്‌നങ്ങളും

0
32

ഇന്ത്യയിലും കേരത്തിലും നിരവധി കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ ചിലതിന് വാര്‍ത്താപ്രാധാന്യം ലഭിക്കുകയും പ്രതിയെ പിടിക്കുന്നതോടെ വാര്‍ത്താ പ്രാധാന്യം ക്രമേണ നിന്നുപോവുകയാണ് പതിവ്.

കൊലപാതകത്തിന്‍റെ പ്രാധാന്യമെന്നുപറയുന്നത്, കൊല ചെയ്യപ്പെട്ട ആളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അല്ലെങ്കില്‍ കൊലയാളിയുടെ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക ബന്ധങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും.

കേരളത്തിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്‍റെ നെടുംതൂണിയിരുന്ന കെ.പി.ആര്‍.ഗോപാലനെ കയ്യൂര്‍ സമരത്തില്‍ സുബ്ബുരായന്‍ എന്ന പോലീസുദ്യോഗസ്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഇതേ കസേരയില്‍ മുഖ്യമന്ത്രി ഇ.കെ.നയനാരും പ്രതിയായിരുന്നു. തൃശൂരിലെ തട്ടയില്‍ എസ്റ്റേറ്റ് മാനേജര്‍ കൊലചെയ്യപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ പ്രതിയായിരുന്നു. നിലമ്പുരിലെ സി.പി എംന്‍റെ എം.എല്‍.എ ആയിരുന്ന കുഞ്ഞാലി വധിക്കപെട്ട കേസില്‍ മുന്‍ മന്ത്രി ആര്യാടന്‍മുഹമ്മദ് പ്രതിയായിരുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍റായിരുന്നു അഴിക്കോടന്‍ രാഘവന്‍ വധക്കേസില്‍ തൃശൂര്‍ ഒല്ലൂര്‍ എം.എല്‍.എ ആയിരുന്ന എ.വി.ആര്യന്‍ പ്രതിയായിരുന്നു. ഇങ്ങനെചെറുതും വലുതുമായ പ്രാധാന്യമുള്ള നിരവധി കൊലപാതകങ്ങളില്‍ പ്രസിദ്ധരായ രാഷ്ട്രീയനേതാക്കള്‍ പ്രതികളായിട്ടുണ്ട്. നടി ശോഭന കൊലചെയ്യപ്പെട്ടകേസില്‍ പ്രസിദ്ധനായ ഫിലിംമേക്കര്‍ ബാലു മഹേന്ദ്ര പ്രതിയായിരുന്നു.

ജിഷാകൊലക്കേസില്‍ ഒരു അന്യസംസ്ഥാന കൂലിവേലക്കാരനാണ് പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെങ്കിലും, രാഷ്ട്രീയകേരളം ജിഷാവധകേസ് ചര്‍ച്ച ചെയ്യാനിരിക്കുന്നതേയുള്ളു.ഇത് വര്‍ഷങ്ങളോളമോ പതിറ്റാണ്ടുകളോളമോ നീണ്ടു പോയേക്കാം. പതിറ്റാണ്ടുകള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയ സംഭവം കേരളത്തില്‍ അപൂര്‍വ്വമല്ല.

ജിഷയുടെ കൊലപാതകം ചില പ്രത്യക കാരണങ്ങള്‍കൊണ് വളരെയധികം വാര്‍ത്താ പ്രാണ്ടധാന്യം ലഭിച്ചത്. ഒന്ന് നിയമസഭാതെരമെടുപ്പിന്  തൊട്ടുമുന്‍പായതുകൊണ്ട്. രണ്ട് കൊലചെയ്യപ്പെട്ടത്‌ പട്ടികജാതി വിഭാഗത്തില്‍പെട്ട പെണ്‍കുട്ടിയായതുകൊണ്ട്. മൂന്ന് ഭീരകവും നീചവുമായിട്ടായിരുന്നുകൊലപാതകം. നാല് ബലാല്‍സംഗശ്രമമോ ബലാല്‍സംഗമോ നടന്നിരിക്കുന്നു. അഞ്ച് കൊലചെയ്യപ്പെട്ട പെണ്‍കുട്ടി നിയമവിദ്യാര്‍ത്ഥിനിയാണ്. ആറ് കൊലപാതകണ്ടവുമായി ബന്ധപ്പെട്ട് ഒരു ഉന്നത രാഷ്ട്രീയ നേതാവിന്‍റെ പേര് ചര്‍ച്ചാ വിഷയമായിരിക്കുന്നു. അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ പോലീസിന്‍റെ അനാസ്ഥ തെളിവുകള്‍ ബോധപൂര്‍വോ അല്ലാതെയോ നഷ്ടപ്പെടാന്‍ ഇടയാക്കി. ജിഷയുടെ പിതാവ്തന്നെ ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നു.

പോലീസ് പറഞ്ഞുവെന്ന് പത്രങ്ങളില്‍ വരുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് ദഹിക്കാത്തതാണ് .രാഷ്ട്രീയ ഉദ്യോഗസ്ഥ- ഗുണ്ടാകൂട്ടുകെട്ട് സമസ്ത മേഖലകളിലും സജീവമാണ്. അന്യ സംസ്ഥാനജോലിക്കാരില്‍ ഒരുവിഭാഗം സ്വന്തം നാട്ടില്‍ നിരവധി കേസുകളില്‍പെട്ട് നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സ്ഥലം വിട്ടു വന്നിട്ടുള്ളവരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിണ്ടനിടയില്‍ പത്ത് കൊലപാതകങ്ങള്‍ അന്യസംസ്ഥാനതൊഴിലാളികള്‍ നടത്തിയിരിക്കുന്നു.
സമൂഹവുമായി ഇണങ്ങി ജീവിക്കാത്തവരാണ് അന്യദേശതൊഴിലാളികള്‍. ഇവരെ കേരളീയ ജനത പ്രത്യേകിച്ചു സ്ത്രീകള്‍ അറപ്പോടെയും ഭയത്തോടെയുമാണ് നോക്കികാണുന്നത്. ഇവരില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്