ജെഡിഎസ് എംഎല്‍എമാരുടെ യോഗം ഇന്ന്

0
56

ബെംഗളൂരു: ജെഡിഎസ് എംഎല്‍എമാരുടെ യോഗം അല്‍പസമയത്തിനകം ചേരും.ലെ മെറിഡിയന്‍ ഹോട്ടലിലാണ് എംഎല്‍എമാരും നേതാക്കളും ഉള്ളത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ്, ബിജെപി എംഎല്‍എമാരുടെ യോഗവും വിവിധയിടങ്ങളില്‍ നടക്കും. ദേശീയ നേതാക്കളും ഈ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അമിത് ഷാ അടക്കമുള്ളവര്‍ ബെംഗളൂരുവില്‍ എത്തും. 10.30-നാണ് ബിജെപി യോഗം.
ജെഡിഎസ്-കോണ്‍ഗ്രസ് എംഎല്‍എമാര്‍ അവരുടെ പാര്‍ട്ടി യോഗങ്ങള്‍ക്ക് ശേഷം ഒരുമിച്ച്‌ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് യോഗം വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി വൈകിയും എച്ച്‌.ഡി.ദേവഗൗഡയും കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി.
ബിജെപിയും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും ഇന്ന് വീണ്ടും ഗവര്‍ണറെ കണ്ടേക്കുമെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ചൊവ്വാഴ്ചയും ഇരുപക്ഷവും ഗവര്‍ണറെ കണ്ടിരുന്നു. ആരും കേവലഭൂരിപക്ഷം നേടാതായതോടെ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാകുന്നത്. 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അവകാശപ്പെടുന്നത്. 104 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി.

LEAVE A REPLY

Please enter your comment!
Please enter your name here