ജോജു നായകനാകുന്നു

0
45

ഹാസ്യ വേഷങ്ങളിലൂടെയും സഹ വേഷങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ് ജോജു ജോര്‍ജ്. ഹാസ്യ വേഷങ്ങളും മറ്റും അഴിച്ചു വെച്ച്‌ ജോജു ഇനി നായകനാകുന്നു. എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ജോജു നായകനായെത്തുന്നത്. ചിത്രത്തില്‍ ഒരു പൊലീസുകാരന്‍റെ വേഷത്തിമാണ് ജോജുവിന്. ചിത്രത്തില്‍ രണ്ടു പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പത്മപ്രിയയും മിയയുമാണ്. ദിലീഷ് പോത്തന്‍, അലന്‍സിയര്‍, സൗബിന്‍ ഷാഹിര്‍, അനില്‍ മുരളി, ഇര്‍ഷാദ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഷാഫിയാണ് തിരക്കഥയും സംഭാഷണവും. ഡ്രീം ഷോട്ട് സിനിമയാണ് നിര്‍മ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here