ഞാനും ഐശ്വര്യയും എങ്ങനെ ജീവിക്കണമെന്ന് മൂന്നാമതൊരാളല്ല തീരുമാനിക്കേണ്ടത് അഭിഷേക്

0
35

ബോളിവുഡിലെ താരദമ്പതികളായ ഐശ്വര്യ–അഭിഷേക് എന്നിവരെ കുറിച്ച് പ്രചരിച്ചിരുന്ന വാർത്തകൾക്ക് അഭിഷേകിന്‍റെ മറുപടി. ‘സത്യം എന്താണെന്നും മാധ്യമങ്ങളെ എത്രത്തോളം ഗൗരവത്തില്‍ എടുക്കണമെന്നും എനിക്കറിയാം. ഞാനും ഐശ്വര്യയും എങ്ങനെ ജീവിക്കണമെന്ന് മൂന്നാമതൊരാളല്ല തീരുമാനിക്കേണ്ടത്. ഞാൻ അതിന് അനുവദിക്കുകയുമില്ല. ഐശ്വര്യയ്ക്ക് അറിയാം ഞാനവളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അതുപോലെ എനിക്കും.നിങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങളെ വളച്ചൊടിക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആയിക്കോളൂ. പൊതുസമൂഹത്തിൽ അറിയപ്പെടുന്ന ആളാണ് ഞാൻ. എപ്പോഴും മാധ്യമങ്ങളെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. എന്‍റെ വിവാഹവും കുടുംബ ജീവിതവും എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ മാധ്യമങ്ങള്‍ക്കാവില്ല. അതുകൊണ്ടുതന്നെ ഇതുവലിയ കാര്യവുമല്ല. അഭിഷേക് പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളില്‍.പൊതുവേദിയിൽ ഐശ്വര്യ റായിയോട് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന അഭിഷേകിന്‍റെ വിഡിയോ രംഗം സോഷ്യല്‍മീഡിയയിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് ഊഹാപോഹങ്ങൾ പ്രചരിച്ച് തുടങ്ങിയത്. ഇരുവരും തമ്മില്‍ ഗൗരവകരമായ എന്തോ പ്രശ്നമുണ്ടെന്നും ഏറെ നാളുകളായി അകൽച്ചയിലാണെന്നുവരെ ഗോസിപ്പുകള്‍ പടർന്നു. ഇതിനെ തുടര്‍ന്നാണ് അഭിഷേകിന്‍റെ മറുപടി.