ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം: സ്റ്റേ പിന്‍വലിച്ചുകൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവ്

0
52

 

ബംഗളൂരൂ: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിരോധനം പിന്‍വലിച്ചതായ് കര്‍ണാടക ഹൈക്കോടതി ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തുടനീളം നവംബര്‍ 10 ന് ടിപ്പുജയന്തി ആഘോഷിക്കാന്‍ ഹൈക്കോടതി അനുവാദം നല്‍കി . ടിപ്പു ജയന്തി ആഘോഷത്തില്‍ നിന്ന് സര്‍ക്കാരിനെ തടയരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് എച്ച്‌. ജി. രമേഷ്, പി.എസ് ദിനേഷ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കേണ്ട പ്രധാന്യം എന്താണെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് നവംബര്‍ ഒന്നിന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു . ടിപ്പുവിനെ പോലുള്ളവര്‍ക്ക് വേണ്ടി ഒരു ദിനം മാറ്റിവെക്കേണ്ടതില്ല. ടിപ്പു ഒരു രാജാവ് മാത്രമാണെന്ന് ഹൈക്കോടതി മുമ്പേ വ്യക്തമാക്കിയിരുന്നു

ടിപ്പു ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും കോടതി പറഞ്ഞിരുന്നു. ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ കുടക് സ്വദേശി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ആദ്യത്തെ ഉത്തരവ്.

LEAVE A REPLY

Please enter your comment!
Please enter your name here