ടി 10 ക്രിക്കറ്റ് : കേരളത്തിനെ നയിക്കാന്‍ പൊള്ളാര്‍ഡും മോര്‍ഗനും

0
28

ദുബയ്: ട്വന്റി 20 ക്രിക്കറ്റിനേക്കാളും ചെറിയ ക്രിക്കറ്റ് രൂപമായ ടി10 ക്രിക്കറ്റിന് കളമൊരുങ്ങിക്കഴിഞ്ഞു. ദുബയില്‍ നടക്കുന്ന ടി10 മല്‍സരത്തില്‍ വിന്‍ഡീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗനും കേരള കിങ്സിനൊപ്പം കളിക്കും.വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറയാണ് കേരളത്തിന്‍റെ പരിശീലകന്‍. ദുബായില്‍ നടന്ന താരലേലത്തിലാണ് കേരള കിങ്സ് പ്രമുഖ താരങ്ങളെ ടീമിലെത്തിച്ചത്. പാക് ബൗളര്‍മാരായ വഹാബ് റിയാസിനെയും സുഹൈല്‍ തന്‍വീറിനെയും കേരളം സ്വന്തം നിരയിലെത്തിച്ചു. ഷകിബ് ഉള്‍ ഹസന്‍, പോള്‍ സ്റ്റെര്‍ലിങ് എന്നിവരാണ് പൊള്ളാര്‍ഡിനു പുറമെ കേരളം സ്വന്തമാക്കിയ ഓള്‍ റൗണ്ടര്‍മാര്‍. ഉമര്‍ അക്മല്‍, മിസ്ബാഹ് ഉല്‍ ഹഖ്, ഷുഐബ് മാലിക്, ലൂക് റോഞ്ചി എന്നീ താരങ്ങളെ സ്വന്തമാക്കിയ പഞ്ചാബ് ലെജന്‍ഡ്സും ഡ്രാഫ്റ്റില്‍ നേട്ടമുണ്ടാക്കി. ഫഖര്‍ സമാന്‍, തമീം ഇക്ബാല്‍, ജുനൈദ് ഖാന്‍ എന്നിവര്‍ ഷാഹിദ് അഫ്രീദിക്കൊപ്പം പക്തൂണ്‍സിന്റെ ജഴ്സി അണിയും. വീരേന്ദര്‍ സെവാഗ് ഐകണ്‍ താരമായ മറാത്ത അറേബ്യന്‍സ് ടീമില്‍ ലെന്‍ഡന്‍ സിമ്മണ്‍സ്, കുമാര്‍ സംഗക്കാര, കമ്രാന്‍ അക്മല്‍, മുഹമ്മദ് അമീര്‍ എന്നിവരാണ് മറ്റ് പ്രമുഖര്‍. ഡാരന്‍ സമി, ഡാരന്‍ ബ്രാവോ, മുസ്തിഫിസുര്‍ റഹ്മാന്‍, സുനില്‍ നരെയ്ന്‍ എന്നിവരാണ് ബംഗാള്‍ ടൈഗേഴ്സിലെ പ്രധാന താരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here