ട്രൈബ്യൂണൽ ഉത്തരവ് പരിശോധിക്കും: ഡിയാജിയോ

0
76

ലണ്ടൻ/ന്യൂഡൽഹി ∙ വിജയ് മല്യക്ക് ഏഴര കോടി ഡോളർ (ഏകദേശം 502.5 കോടി രൂപ) നൽകിയ ഇടപാടിനെതിരെ കടബാധ്യത തിരിച്ചുപിടിക്കാനുള്ള ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് തങ്ങൾ പരിശോധിക്കുമെന്ന് ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോ.

ഉത്തരവ് വരുംമുൻപുതന്നെ മല്യക്ക് നാലു കോടി ഡോളർ കൈമാറിക്കഴിഞ്ഞിരുന്നെന്നും കമ്പനി വ്യക്തമാക്കി. മല്യ കുടുംബം കെട്ടിപ്പടുത്ത യുണൈറ്റഡ് സ്പിരിറ്റ്സിന്റെ ഇപ്പോഴത്തെ ഉടമകളാണു ഡിയാജിയോ. യുണൈറ്റഡിന്റെ ചെയർമാൻ പദവി ഒഴിയുന്നതിനു പകരമായാണു മല്യക്ക് ഏഴര കോടി ഡോളർ നൽകുന്നത്.

ഇതിനു കരാറായ ഫെബ്രുവരി 25നു തന്നെ നാലു കോടി ഡോളർ (ഏകദേശം 268 കോടി രൂപ) നൽകിയെന്നാണു ഡിയാജിയൊ വ്യക്തമാക്കിയത്. ഈ ഏഴര കോടി ഡോളർ മല്യക്ക് നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.