ട്വന്റി-20 റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമത്‌

0
36

ദുബായ്: ഐസിസിയുടെ പുതിയ ട്വന്റി-20 റാങ്കിങ് പുറത്തിറങ്ങി.ഇന്ത്യ രണ്ടാംസ്ഥാനത്തണ് ഉള്ളത്. സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി-20 പരമ്പര (2-1) നേടിയെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറാനായില്ല.അതേസമയം റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവ പേസര്‍ ജസ്പ്രീത് (744) ആറ് സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.ബാറ്റ്‌സ്മാന്‍മാരില്‍ ഇന്ത്യയുടെ വിരാട് കോലി 837 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഏഴാം സ്ഥാനത്തുള്ള ആര്‍. അശ്വിനാണ് (670) ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബൗളര്‍. വെസ്റ്റിന്‍ഡീസിന്റെ ലെഗ് സ്പിന്നര്‍ സാമുവല്‍ ബദ്രിയാണ് ട്വന്റി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് ദക്ഷണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് (740) മൂന്നാം സ്ഥാനത്ത്.