ട്വന്റി20യിൽ ഇന്ത്യക്ക് ആദ്യ പത്തു വിക്കറ്റ് ജയം

0
39

ഹരാരെ : ബരീന്ദ്രൻ സ്രാനിന്‍റെ അരങ്ങേറ്റ പ്രകടനത്തിന്‍റെ കരുത്തിൽ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്കു 10 വിക്കറ്റിന്‍റെ ഉജ്വല വിജയം.  അരങ്ങേറ്റത്തിലെ ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോർഡോടെ സ്രാൻ 10 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. 11 റൺസിനു ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തതോടെ സിംബാബ്‌വെയുടെ തകർച്ച പൂർണമായി. മൻദീപ് സിങ്(52), കെ.എൽ.രാഹുൽ(47) എന്നിവർ ചേർന്നു 41 പന്തുകൾ ബാക്കിനിർത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചു.ആദ്യ മൽസരത്തിൽ തോറ്റതിന്‍റെ നിരാശ മറയ്ക്കാനിറങ്ങിയ ഇന്ത്യയ്ക്കു മുന്നിൽ സിംബാബ്‌വെയുടെ ഇന്നിങ്സ് ഒൻപതു വിക്കറ്റിന് 99 റൺസിൽ അവസാനിച്ചു. ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ പത്തു വിക്കറ്റ് വിജയമാണിത്. ട്വന്റി20 അരങ്ങേറ്റത്തിൽ എക്കാലത്തെയും മികച്ച രണ്ടാമത്തെ മികച്ച പ്രകടനമാണ് സ്രാനിന്റേത്.ബംഗ്ലദേശ് താരം എലിയാസ് സണ്ണിയുടെ(13 റൺസിന് അഞ്ചുവിക്കറ്റ്) പേരിലാണ് ഏറ്റവും മികച്ച പ്രകടനത്തിന്‍റെ റെക്കോർഡ്. 2009 ലോകകപ്പിൽ ബംഗ്ലദേശിനെതിരെ 21 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത പ്രഗ്യാൻ ഓജയുടെ പ്രകടനമായിരുന്നു ഇതുവരെയുള്ള മികച്ച ഇന്ത്യൻ റെക്കോർഡ്.