ഡല്‍ഹി: കോടതി വളപ്പില്‍ പ്രതിയെ വെടിവെച്ചുകൊന്നു

0
70

ഡല്‍ഹി:ഡല്‍ഹിയിലെ രോഹിണി കോടതി വളപ്പില്‍ പ്രതിയെ വെടിവെച്ചുകൊന്നു. ബല്ല എന്നറിയപ്പെടുന്ന വിനോദ് ആണ് വെടിയേറ്റ് മരിച്ചത്.രാവിലെ 11.30 ഓടെ ഒരു കേസില്‍ പൊലീസിന് കീഴടങ്ങിയ വിനോദിനെ കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോളാണ് സംഭവം. കോടതിയിലെ ക്യാന്‍റീന് സമീപം കാത്തിരുന്ന അബ്ദുള്ളയെന്നയാളാണ് വിനോദിനെ വെടിവെച്ച് കൊന്നത്. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഗൂണ്ടാസംഘങ്ങള്‍ക്കിടയിലെ പകയാണ് വെടിവെയ്പ്പിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏപ്രിലിലും രോഹിണി കോടതി വളപ്പില്‍ അക്രമകാരികളുടെ വെടിവെപ്പില്‍ ഒരു വിചാരണതടവുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here