ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രം ഇനി ‘സാല്‍വേറ്റര്‍ മുണ്ടി’ സൗദി രാജകുമാരന് സ്വന്തം

0
33

 

അബുദാബി: ലോക പ്രശസ്ത ചിത്രകാരന്‍ ലിയാനാര്‍ഡോ ഡാ വിഞ്ചിയുടെ വിഖ്യാത ചിത്രം വന്‍ തുകയ്ക്ക് ലേലത്തില്‍ സ്വന്തമാക്കി സൗദി രാജകുമാരനായ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ.
165 കോടി ദിര്‍ഹം (ഏകദേശം 2,90,45,568,916 രൂപ ) മുടക്കിയാണ് സൗദി രാജകുമാരന്‍ പെയിന്റിങ് സ്വന്തമാക്കിയത്.നിലവില്‍ പാരീസിലുള്ള ചിത്രം അടുത്ത് തന്നെ അബുദാബിയിലെ ലൂവ്രേ മ്യൂസിയത്തില്‍ എത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ആരാണ് നേരത്തെ സാല്‍വേറ്റര്‍ മുണ്ടി വാങ്ങിയതെന്ന കാര്യം വ്യക്തമല്ലായിരുന്നു കഴിഞ്ഞ ദിവസം ന്യൂ യോര്‍ക്ക് ടൈംസാണ് സൗദി രാജകുമാരന്‍ ബദറിന്റെ പേര് പരാമര്‍ശിച്ചത്.
പുരാതന കാലത്തെ പ്രശസ്തനായ ചിത്രകാരനായിരുന്നു ലിയനാര്‍ഡോ ഡാ വിഞ്ചി. സാല്‍വേറ്റര്‍ മുണ്ടി (ലോക രക്ഷകന്‍ ) 1500 ലാണ്‌അദ്ദേഹം വരച്ചത്.നവോത്ഥാന വസ്ത്രമണിഞ്ഞ് വലത് കൈ ഉയര്‍ത്തി അനുഗ്രഹം കൊടുക്കുകയും ഇടത് കയ്യില്‍ ഒരു സുതാര്യമായ സ്ഫടികം പിടിക്കുകയും ചെയ്യുന്ന യേശുവിന്റെ ഓയില്‍ പെയിന്റിങ്ങാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here