ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്‌എസ് ആക്രമണം

0
151

തൃശ്ശൂര്‍: വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്‌എസ് ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷു ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ഇവരെ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here