ഡി കാപ്രിയോ മികച്ച നടൻ, ബ്രീ ലർസൺ നടി, സ്പോട്ട്ലൈറ്റ് മികച്ച ചിത്രം

0
68

ലോസാഞ്ചലസ്: 88- ഓസ്കാർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ദ റവനന്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലിയനാഡോ ഡി കാപ്രിയോയെ മികച്ച നടനായി തിരഞ്ഞെടുത്തു.

ബ്രീ ലർസൺ (റൂം) ആണ് മികച്ച നടി. ദ റവനന്റിന്റെ സംവിധായകൻ

അലസാന്ദ്രോ ഇനാറട്ടു മികച്ച സംവിധായകനായി. ടോം മെക്കാർത്തിയുടെ സ്പോട്ട് ലൈറ്റ് ആണ് മികച്ച ചിത്രം. മാഡ്മാക്സ് ഫ്യൂറി റോഡ് എന്ന ചിത്രത്തിന് ആറ് പുരസ്കാരങ്ങൾ ലഭിച്ചു.

23 വർഷത്തിനിടെ ആറ് നോമിനേഷനുകൾക്ക് ശേഷമാണ് ലിനാർഡോ ഡി കാപ്രിയോയ്ക്ക് ഓസ്‌കാർ ലഭിക്കുന്നത്. കാലിഫോർണിയയിലെ ഡോൾബി തിയേറ്ററിലായിരുന്നു പുരസ്കാര ചടങ്ങ്. മികച്ച ഡോക്യുമെന്ററി ചിത്രമായി ഇന്ത്യൻ വംശജൻ ആസിഫ് കപാഡിയയും ജയിംസ് ഗേറീസും ഒരുക്കിയ എമി തിരഞ്ഞെടുത്തു. ഗായിക എമി വൈൻഹൗസിന്റെ ജീവിത കഥയാണ് ഡോക്യുമെന്ററിയുടെ പ്രമേയം.

മറ്റു പുരസ്കാരങ്ങൾ

മികച്ച തിരക്കഥ: ജോഷ് സിംഗർ, ടോം മകാർട്ടി (ചിത്രം: സ്പോട്ട് ലൈറ്റ്)
അവലംബിത തിരക്കഥ : ചാൾസ് റൻഡോൾഫ്, ആദം മാക്കി (ദ ബിഗ് ഷോർട്ട്)
സഹനടൻ: മാർക്ക് റയലൻസ് (ബ്രിഡ്ജ് ഒഫ് സ്പൈസ്)
 സഹനടി: അലിസിയ വികാൻഡർ ( ദ ഡാനിഷ് ഗേൾ)
വസ്ത്രാലങ്കാരം: ജെന്നി ബേവൻ (മാഡ്മാക്സ് : ഫ്യൂറി റോഡ്)
ഛായാഗ്രഹണം: ഇമാനുവൽ ലുബെസ്കി (ദ റവനന്റ് )
അനിമേഷൻ ഷോർട്ട് ചിത്രം: ബിയർ സ്റ്റോറി (ഗബ്രിയേൽ ഒസോറിയോ, പാറ്റോ എസ്കല)
അനിമേറ്റഡ് ഫീച്ചർ ചിത്രം: ഇൻസൈഡ് ഔട്ട് (പീറ്റ് ഡോക്ടർ, ജോനാസ് റിവേറ)
 വിദേശഭാഷാ ചിത്രം: സൺ ഒഫ് സോൾ (ഹംഗറി)
 പശ്ചാത്തല സംഗീതം: എന്നിയോ മോറികോൺ (ചിത്രം: ദ ഹേറ്റ്ഫുൾ എയ്റ്റ്)
മികച്ച ഗാനം: സാം സ്മിത്ത് (റൈറ്റിംഗ് ഓൺ ദ വാൾപെക്ടർ)
വസ്ത്രാലങ്കാരം: മാഡ് മാക്സ്: ഫ്യൂറി റോഡ് (ജെന്നി ബെവൻ)
പ്രൊഡക്ഷൻ ഡിസൈൻ: മാഡ് മാക്സ്: ഫ്യൂറി റോഡ് (കോളിംഗ് ഗിബ്സൻ, ലിസ തോംസൺ
മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈൽ: മാഡ് മാക്സ്: ഫ്യൂറി റോഡ് (ലെസ് ലി വാൻഡർവാവട്ട്, എൽക്ക വാർഡേഗ, ഡാമിയം മാർട്ടിൻ)
ചിത്രസംയോജനം: മാഡ് മാക്സ്: ഫ്യൂറി റോഡ് (മാർഗരറ്റ് സിക്സെൽ)
 മികച്ച ശബ്ദലേഖനം: മാഡ് മാക്സ്: ഫ്യൂറി റോഡ് (മാർക്ക് മാൻജിനി, ഡേവിഡ് വൈറ്റ്)
മികച്ച ശബ്ദമിശ്രണം: മാഡ് മാക്സ്: ഫ്യൂറി റോഡ് (ക്രിസ് ജെൻകിൻസ്
മികച്ച ദൃശ്യ വിസ്മയം: എക്സ് മാച്ചിന (ആൻഡ്രു വൈറ്റ്ഹേസ്റ്റ്, പോൾ നോറിസ്, മാർക് അർഡിങ്ടൺ, സാറാ ബെന്നറ്റ്)