തമിഴിലെ സിദ്ധാര്‍ഥ് മലയാളത്തിലേക്ക്

0
82

തമിഴിലെ  സിദ്ധാര്‍ഥ് മലയാളത്തിലും അരങ്ങേറ്റം കുറിക്കുന്നു. ദിലീപ് നായകനാകുന്ന ‘കമ്മാര സംഭവം’ എന്ന ചിത്രത്തില്‍ നായക തുല്യ വേഷത്തിലാണ് സിദ്ധാര്‍ഥ് എത്തുന്നത്. ‘ബോയ്‌സ്’ എന്ന തമിഴ് ചിത്രത്തിലുടെ ശ്രദ്ധേയനായ സിദ്ധാര്‍ഥ് ആദ്യമായാണ് ഒരു മലയാള ചിത്രത്തില അഭിനയിക്കുന്നത്. പ്രമുഖ പരസ്യ ചിത്ര സംവിധായകനും ചലചിത്ര സഹസംവിധായകനും നിര്‍മ്മാതാവുമായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമ്മാര സംഭവം’ .മുരളി ഗോപിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ദിലീപിനൊപ്പം പ്രധാന വേഷത്തില്‍ മുരളി ഗോപിയും എത്തുന്നു. ചിത്രത്തേക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. വിവിധ കാലഘട്ടത്തിലുടെ കടന്നു പോകുന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നും സൂചനകളുണ്ട്.