“തോമസ് ചാണ്ടി രാജി ചര്‍ച്ച നാളെ പരിഗണിക്കില്ല” -എന്‍.സി.പി

0
55

കൊച്ചി: ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമോ എന്ന കാര്യം നാളത്തെ എന്‍.സി.പി സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി പ്രസിഡന്‍റ് എന്‍.പി പീതാംബരന്‍ മാസ്റ്റര് അറിയിച്ചു ‍. മന്ത്രിയുടെ രാജി നാളെ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തിന്‍റെ അജണ്ടയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല, പക്ഷേ വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യും. എന്നാല്‍ അന്തിമ തീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കാനാണ് എന്‍.സി.പിയുടെ നീക്കം. ശരദ്പവാറായിരിക്കും രാജി കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തോമസ് ചാണ്ടിയുടെ രാജിയുണ്ടായാല്‍ മന്ത്രിസഭയില്‍ പ്രാതിനിധ്യം നഷ്ടപ്പെടുമോയെന്ന ആശങ്ക എന്‍.സിപിക്കുണ്ട്. ഇതിലടക്കം വ്യക്തത ഉണ്ടായ ശേഷമേ തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ.ഹൈക്കോടതി നാളെ കേസ് പരിഗണിക്കുമ്പോള്‍ സുപ്രീം കോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകനെ എത്തിച്ച്‌ പ്രതിരോധിക്കാനും നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here