തോമസ് ചാണ്ടി- രാ​ജി​പ്ര​ഖ്യാ​പ​നം ഉടനുണ്ടാകുമെന്ന് സൂ​ച​ന.

0
39

 

തിരുവനന്തപുരം:മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ വി​ട്ട​താ​യി എ​ന്‍.​സി.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചെ​ങ്കി​ലും നി​ര്‍​ണാ​യ​ക തീ​രു​മാ​നം ബു​ധ​നാ​ഴ്​​ച ഉ​ണ്ടാ​കു​മെ​ന്ന്​ സൂ​ച​ന. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ടി.​പി. പീ​താം​ബ​ര​ന്‍ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക്കു​ശേ​ഷം രാ​ജി​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.
ചൊ​വ്വാ​ഴ്​​ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന പാര്‍ട്ടി സം​സ്​​ഥാ​ന നേ​തൃ​യോ​ഗ​ത്തി​ല്‍ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍, കേ​ന്ദ്ര​നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​െ​ട്ട എ​ന്ന നി​ല​പാ​ടാ​ണ്​ പീ​താം​ബ​ര​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​നോ​ട്​ മു​ന്‍ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന​ട​ക്കം ശ​ക്​​ത​മാ​യ എ​തി​ര്‍​പ്പ്​ പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ്​ സൂ​ച​ന. ഹൈ​കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ളും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ അ​തൃ​പ്​​തി​യും പ​രി​ഗ​ണി​ച്ച്‌​ കേ​​ന്ദ്ര നി​ല​പാ​ട്​ വ​രു​ന്ന​തി​ന്​ മു​മ്ബു​​ത​ന്നെ തീ​രു​മാ​നം വേ​ണ​മെ​ന്ന്​ വൈ​കീ​​ട്ട്​ ന​ട​ന്ന സം​സ്​​ഥാ​ന ഭാ​ര​വാ​ഹി യോ​ഗ​ത്തി​ലും പ​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

തു​ട​ര്‍​ന്നാ​ണ്​ പീ​താം​ബ​ര​ന്‍ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഒ​മ്ബ​തി​ന്​ മു​ഖ്യ​മ​ന്ത്രി​യെ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളെ​യും കാ​ണാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​ത്രി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ​പ്ര​ഫു​ല്‍ പ​േ​ട്ട​ലു​മാ​യി അ​ദ്ദേ​ഹം സ്​​ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച ചെ​യ്​​തു. രാ​ജി വേ​ണ​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടെ​ങ്കി​ല്‍ അ​തി​ന്​ വ​ഴ​ങ്ങാ​നും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ള്‍​ക്ക്​ നി​ല്‍​ക്കാ​തെ മ​ന്ത്രി​യോ​ട്​ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​നും പീ​താം​ബ​ര​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ണ്​ യോ​ഗം പി​രി​ഞ്ഞ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here