ദംഗലിന്‍റെ പുതിയ പോസ്റ്റർ ആമിർ ഖാൻ പുറത്തിറക്കി

0
31

ആമിർ ഖാൻ ചിത്രം ദംഗലിന്‍റെ പുതിയ പോസ്റ്റർ പുറത്തിറക്കി. ആമിർ ഖാൻ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടത്ത്.നിതേഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാക്ഷി തൻവാർ, ഫാത്തിമ സന സൈഖ്, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. രണ്ട് ഗെറ്റപ്പാണ് ചിത്രത്തിൽ ആമിറിനുള്ളത്. ശരീരഭാരം 22 കിലോ വർദ്ധിപ്പിച്ച് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആമിർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.ഗീതാ ബബിതാ സഹോദരിമാരെ ഇന്ത്യൻ ഗുസ്തിരംഗത്തിന് സമ്മാനിച്ച ഇവരുടെ പിതാവും പരിശീലകനുമായ മഹാവിർ ഫൊഗോട്ടിന്‍റെ ജീവചരിത്രമാണ് ദംഗൽ പറയുന്നത്. ആമിർ ഖാന്‍റെ ടി.വി ഷോയിൽഫൊഗോട്ട് സഹോദരിമാർ പങ്കെടുത്തപ്പോൾ നടത്തിയ അനുഭവ വിവരണമാണ് ചിത്രത്തിന് പ്രേരണയായത്.