ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം

0
123

 

അഹമ്മദാബാദ്: ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് നേരെ ആക്രമണം. ഒരു സംഘം മേവാനിയുടെ കാറിന് നേരെ അക്രമം നടത്തുകയായിരുന്നു. സ്വതന്ത്ര സ്ഥാനര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലന്‍പുരില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത് . പരാതി നല്‍കിയിട്ടില്ല.
കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെങ്കിലും മേവാനിക്ക് പരിക്കില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതെന്നും അവരുടെ ഭയമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ബി ജെ പിക്ക് എതിരെ ശക്തമായി പോരാടും. ബി ജെ പി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും ദളിത് പ്രക്ഷോഭ നേതാവ് പറഞ്ഞു. എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്നും ആക്രമണത്തില്‍ പങ്കില്ലെന്നും ബി ജെ പി വക്താവ് ജഗ്ദീഷ് ഭവ്സര്‍ പറഞ്ഞു.നേരത്തെ രാജധാനി എക്പ്രസ് ട്രയിന്‍ തടഞ്ഞതിന് മേവാനിക്കും കൂട്ടര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു. സ്വതന്ത്രനായി ഗുജറാത്തില്‍ മത്സരിക്കുന്ന മേവാനിക്ക് ഇപ്പോള്‍ പ്രിയമേറിക്കൊണ്ടിരിക്കുകയാണ്. മുമ്ബ് സാമൂഹിക പ്രവര്‍ത്തക അരുന്ധതി റോയി പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here