ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; “എസ്‌ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം”-വി.എം സുധീരന്‍

0
126

 

കോഴിക്കോട്: ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ് ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുന്നു. സമരപ്പന്തല്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച്നടത്തി.
വിദ്യാര്‍ത്ഥിയെ മര്‍ദിച്ച എസ് ഐക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരാഹാരം കിടന്നിരുന്ന അമ്മ സുലോചനയെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അവര്‍ നിരാഹാരസമരം തുടരുകയാണ്.
സുലോചനയുടെ സഹോദരി ശൈലജയും നടക്കാവിലെ സമരപ്പന്തലില്‍ നിരാഹാരസമരം തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചത്. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി..കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ തീരുമാനം……

LEAVE A REPLY

Please enter your comment!
Please enter your name here