ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക്  സാധനങ്ങളുമായി തീരദേശസേന കപ്പല്‍ കേരളത്തിലേക്ക്

0
233

മുംബൈ: പ്രളയക്കെടുതിയെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നവര്‍ക്ക് 60 ടണ്‍ സാധനങ്ങളുമായി തീരദേശസേന കപ്പല്‍ കേരളത്തിലേക്ക് തിരിച്ചു. മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു രക്ഷാപ്രവര്‍ത്തനത്തിനു പോകുന്ന തീരദേശസേനയുടെ വിജിത്ത് എന്ന കപ്പലില്‍ പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ കൊണ്ട് വരുന്നത്. ലോക കേരളസഭ മുംബൈ ഘടകത്തിന്‍റെ നേതൃത്വത്തിലാണ് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് അറുപത് ടണ്ണിലധികം അവശ്യസാധനങ്ങള്‍ ശേഖരിച്ചത്.

കൊച്ചിയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് തീരദേശ സേന പോകുന്നെന്ന വിവരം നല്‍കിയത് കപ്പലിന്റെ കമാന്‍ഡര്‍ സുരേഷ് കുറുപ്പാണ്. തുടര്‍ന്ന് മുംബൈ മലയാളികളുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള സാധനങ്ങള്‍ സമാഹരിച്ചു. മുംബൈ മലയാളികളുടെ നേതൃത്വത്തില്‍ സാധനങ്ങള്‍ കേരളത്തിലേക്ക് ഇനിയും അയക്കുമെന്ന് ലോക കേരളസഭാംഗം ജയപ്രകാശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here