ദേശീയ ജൂനിയര്‍ സ്കൂള്‍ കായികമേള കേ​ര​ളം ഒ​ന്നാം സ്ഥാ​നത്ത്

0
81

 

ഭോ​പാ​ല്‍: ദേ​ശീ​യ സ്കൂ​ള്‍ ജൂ​നി​യ​ര്‍ മീ​റ്റി​ന്‍റെ ആ​ദ്യ​ദി​നം പി​റ​കോ​ട്ട് പോ​യ കേ​ര​ളം ര​ണ്ടാം​ദി​നം ത​ക​ര്‍​പ്പ​ന്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. അ​ഞ്ച് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ങ്ക​ല​വു​മാ​ണ് 63ാം ചാം​പ്യ​ന്‍​ഷി​പ്പി​ന്‍റെ ര​ണ്ടാം ദി​നം മാ​ത്രം കേ​ര​ളം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ മെ​ഡ​ല്‍​പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നും കേ​ര​ള​ത്തി​ന് സാ​ധി​ച്ചു. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഷോ​ട്പു​ട്ടി​ലും, പോ​ള്‍ വോ​ള്‍ട്ടി​ലും ലോ​ങ്ജം​പി​ലും ഇ​ന്ന് റെ​ക്കോ​ഡ് പി​റ​ന്നു. പെ​ണ്‍കു​ട്ടി​ക​ളു​ടെ ലോ​ങ്ജം​പി​ല്‍ സ്വ​ര്‍ണ​വും വെ​ള്ളി​യും നേ​ടി​യ ആ​ന്‍സി സോ​ജ​നും സാ​ന്ദ്ര ബാ​ബു​വും 5.94 മീ​റ്റ​റി​ല്‍ റെ​ക്കോ​ഡി​ട്ടു. മീ​റ്റി​ന്‍റെ വേ​ഗ​ക്കാ​രി​പ്പ​ട്ട​മ​ണി​ഞ്ഞ് ആ​ന്‍സി ആ​ദ്യ ഇ​ര​ട്ട​സ്വ​ര്‍ണ​ക്കാ​രി​യു​മാ​യി. ഇ​തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്ത് 33 പോ​യി​ന്‍റാ​യി കേ​ര​ള​ത്തി​ന്. 17 പോ​യി​ന്‍റു​ള്ള ത​മി​ഴ്നാ​ടാ​ണ് ര​ണ്ടാ​മ​ത്. ഡ​ല്‍ഹി 12 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​ത് നി​ല്‍​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here