ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യുള്ള ച​ര്‍​ച്ച​യി​ല്‍ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

0
29

പ്യോം​ഗ്യാം​ഗ്: ദ​ക്ഷി​ണ കൊ​റി​യ​യു​മാ​യി പാ​ന്‍​മും​ജോം അ​തി​ര്‍​ത്തി​യി​ലെ സ​മാ​ധാ​ന​ഗ്രാ​മ​ത്തി​ല്‍ വ​ച്ച്‌ ന​ട​ത്താ​നി​രു​ന്ന ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​യി​ല്‍ നി​ന്ന് ഉ​ത്ത​ര​കൊ​റി​യ പി​ന്മാ​റി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഏ​പ്രി​ല്‍ 27ന് ​ഉ​ത്ത​ര​കൊ​റി​യ​ന്‍ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നും ദ​ക്ഷി​ണ​കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ന്നും ത​മ്മി​ല്‍ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച്‌ എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ര​ണ്ടാം ഘ​ട്ട​ച​ര്‍​ച്ച​യി​ല്‍ ഉ​യ​ര്‍​ന്ന് വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്ന​ത്.
ഉ​ത്ത​ര​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റി ​സോ​ണ്‍ ഗ്വോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 29 അം​ഗ പ്ര​തി​നി​ധി​ക​ളും ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ ഏ​കീ​ക​ര​ണ വ​കു​പ്പു മ​ന്ത്രി ജോ ​മ്യോം​ഗ് ഗ്യോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ സം​ഘ​വും ത​മ്മി​ലാ​യി​രു​ന്നു ച​ര്‍​ച്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ണു​പ​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​യ പും​ജി​യേ​രി സൈ​റ്റ് 23-25 തീ​യ​തി​ക​ളി​ല്‍ പൊ​ളി​ച്ചു​ക​ള​യു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ച​ര്‍​ച്ച ന​ട​ക്കാ​തി​രു​ന്നാ​ല്‍ ഈ ​പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​വി​യും തു​ലാ​സി​ലാ​കും.
അ​മേ​രി​ക്ക​യു​മാ​യി​ച്ചേ​ര്‍​ന്ന് ദ​ക്ഷി​ണ​കൊ​റി​യ ന​ട​ത്തു​ന്ന സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണി​തെ​ന്നാ​ണ് സൂ​ച​ന. ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കൃ​ത്യ​മാ​യ പ​ദ്ധ​തി​ക​ളോ​ടെ​യു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് അ​മേ​രി​ക്ക-​ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത നീ​ക്ക​മെ​ന്ന വി​ല​യി​രു​ത്ത​ലി​നേ​ത്തു​ട​ര്‍​ന്നാ​ണ് ഉ​ത്ത​ര​കൊ​റി​യ ച​ര്‍​ച്ച​ക​ളി​ല്‍ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ പ്ര​തി​ക​ര​ണ​ങ്ങ​ള്‍​ക്ക് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഭ​ര​ണ​ധി​കാ​രി​ക​ള്‍ ത​യാ​റാ​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here