ധോണിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ പ്രതികരണവുമായി രവിശാസ്ത്രി

0
89

 

കൊല്‍ക്കത്ത: മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ വിമര്‍ശിക്കുന്നര്‍ക്കെതിരെ പ്രതികരണവുമായി ഇന്ത്യന്‍ കോച്ച്‌ രവി ശാസ്ത്രി. ധോണിയെ വിമര്‍ശിക്കുന്നര്‍ സ്വന്തം കരിയര്‍ എന്തായിരുന്നെന്ന് വിലയിരുത്തണമെന്ന് രവി ശാസ്ത്രി പറഞ്ഞു. മുന്‍ ക്യാപ്റ്റന് ഇനിയും ഏറെദൂരം പോകേണ്ടതുണ്ട്. ടീം ഒന്നടങ്കം ധോണിക്കൊപ്പമാണെന്നും ശാസ്ത്രി വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ശാസ്ത്രി ധോണിയുടെ കാര്യത്തില്‍ നയം വ്യക്തമാക്കിയത്. ധോണിയെ പോലെ വിക്കറ്റിന് പിന്നിലും മുന്നിലും മികച്ചൊരാള്‍ ഇല്ല. ഫീല്‍ഡില്‍ ധോണി കാണിക്കുന്ന അത്യുത്സാഹവും ആത്മവിശ്വാസവും എത്ര കളിക്കാര്‍ക്കുണ്ടെന്നും ഇന്ത്യന്‍ കോച്ച്‌ ചോദിക്കുന്നു.
ഇന്ത്യന്‍ ടീം ലോകത്തിലെ ഏറ്റവും മികച്ച നിലവാരമുള്ള ഫീല്‍ഡിങ് ആണ് ഇപ്പോള്‍ കാഴച വെക്കുന്നത്. അതുതന്നെയാണ് മുന്‍ ടീമുകളില്‍നിന്നും ഇപ്പോഴത്തെ ടീമിനെ വ്യത്യസ്തമാക്കുന്നതും. സൗത്ത് ആഫ്രിക്കയില്‍ നടക്കാനിരിക്കുന്ന പരമ്ബരയ്ക്ക് മുന്നോടിയായി മികച്ച പ്രകടനം നടത്താനാണ് ഇന്ത്യയുടെ ശ്രമം. പാണ്ഡ്യയെ പുറത്തിരുത്തിയത് വിശ്രമത്തിനുവേണ്ടിയാണ്. ഏതെങ്കിലും പ്രത്യേക താരത്തിന്റെ മികവിലല്ല ഇന്ത്യ കളിക്കുന്നതെന്നും ശാസ്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here