നഗരത്തെ ഞെട്ടിച്ച മോഷണ പരമ്പരയ്ക്കു പിന്നില്‍ ബംഗ്ലാദേശി സംഘം

0
96

 

കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ച മോഷണ പരമ്പയ്ക്കു പിന്നില്‍ ബംഗ്ലാദേശില്‍നിന്നുള്ള കവര്‍ച്ചാ സംഘമെന്ന് വിവരം. റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ച്‌ കവര്‍ച്ച നടത്തുന്ന സംഘമാണ് മോഷണം നടത്തിയത്. പ്രതികള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ടതായും വിവരമുണ്ട്. ഇവരെ കണ്ടെത്താന്‍ ബോര്‍ഡര്‍ പോലീസിന്‍റെ സഹായം തേടിയതായും കൊച്ചി പോലീസ് അറിയിച്ചു. പ്രതികള്‍ പശ്ചിമബംഗാളിലുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് അവിടെയെത്തി അന്വേഷണം നടത്തവെയാണ് ഇവര്‍ ബംഗ്ലാദേശിലേക്ക് കടന്നത്. പ്രതികള്‍ക്ക് മോഷണം നടത്തുന്നതിന് പ്രാദേശിക സഹായം ലഭിച്ചതായും വിവരമുണ്ട്. ആക്രി പെറുക്കാനെന്ന പേരിലെത്തിയ സംഘമാണ് ഇവരെ സഹായിച്ചത്. ഇവരെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here