നടന്‍ സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍

0
35

ന്യൂഡല്‍ഹി:  ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരായ 2002 ലെ വാഹനാപകടക്കേസിലെ ഹര്‍ജി സുപ്രീംകോടതി സ്വീകരിച്ചു. സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.വാഹനാപകടക്കേസില്‍ നേരത്തെ സെഷന്‍സ് കോടതി സല്‍മാന്‍ ഖാനെ അഞ്ചുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചിരുന്നു. സല്‍മാന്‍ ഓടിച്ചിരുന്ന വാഹനം ബാന്ദ്രയിലെ ബേക്കറിക്കുമുന്നില്‍ ഉറങ്ങിക്കിടന്നിവരിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സല്‍മാന്‍റെ അപ്പീല്‍ പരിഗണിച്ച ബോംബെ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കുകയാണ് ചെയ്തത്. കേസിന്‍റെ വിചാരണ അതിവേഗം നടത്തണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചില്ല. അതിവേഗ വിചാരണയ്ക്കായി മഹാരാഷ്ട്ര സര്‍ക്കാരിന് ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്നും ജസ്റ്റിസ് കെ.എസ്.കെഹാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.