നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

0
30

ഹൈദരാബാദ്: നടി സ്വാതി റെഡ്ഡി വിവാഹിതയാവുന്നു. പൈലറ്റായി ജോലി ചെയ്യുന്ന വികാസ് ആണ് വരന്‍. ദീര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
മലേഷ്യന്‍ എയര്‍വേയ്‌സിലാണ് വികാസ് ജോലി ചെയ്യുന്നത്. ജക്കാര്‍ത്തയിലാണ് സ്ഥിരതാമസം.
ആഗസ്റ്റ് 30 ന് ഹൈദരാബാദില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുക. സെപ്തംബര്‍ 2 ന് കൊച്ചിയില്‍ വച്ച്‌ മലയാള സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കായി വിരുന്നൊരുക്കുന്നുണ്ട്. തെലുങ്ക് സിനിമയിലെ സഹസംവിധായകനായ ശ്രീധര്‍ ശ്രീയാണ് സ്വാതിയുടെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്.

2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് സ്വാതി മലയാളത്തില്‍ എത്തിയത്. മോസയിലെ കുതിരമീനുകള്‍, ആട്, ഡബിള്‍ ബാരലല്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here