നമ്ബി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാധവന്‍

0
486

ശാസ്ത്രജ്ഞനായ നമ്ബി നാരായണന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ മാധവന്‍ മുഖ്യ വേഷത്തില്‍ എത്തും. മാധവന്‍ തന്‍റെ വേഷം കൈകാര്യം ചെയ്യുന്നത് കാണാനിരിക്കുകയാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നമ്ബി നാരായണന്‍ പറഞ്ഞിരുന്നു.ബോളിവുഡ് സംവിധായകന്‍ ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലായാണ് ചിത്രം എത്തുക. ചിത്രത്തിന്‍റെ ടൈറ്റിലും മറ്റ് വിവരങ്ങളും ഉടന്‍ പ്രഖ്യാപിക്കും.
ഏറെ കോളിളക്കം സൃഷ്ടിച്ച ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ പ്രതിസ്ഥാനത്ത് വന്ന പേരായിരുന്നു നമ്ബി നാരയണന്റേത്. പിന്നീട് അദ്ദേഹം കുറ്റിവിമുക്തനാക്കപ്പെടുകയും കേസ് കെട്ടിച്ചമച്ചതാണെന്നും സുപ്രീകോടതി ഉത്തരവിടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here